കേരള ബാങ്ക് അവലോകനം

സംസ്ഥാനത്തെ സഹകരണ മേഖലയിൽ നിലനിന്ന ത്രിതല സംവിധാനത്തിന് പകരം സഹകരണ മേഖലയുടെ അപെക്സ് സ്ഥാപനമായ കേരള സ്റ്റേറ്റ് കോ-ഓപ്പറേറ്റീവ് ബാങ്കുമായി ജില്ലാ സഹകരണ ബാങ്കുകളെ ലയിപ്പിച്ച് ദ്വിതല സംവിധാനത്തിലാണ് ഇന്ന് കേരള സംസ്ഥാന സഹകരണബാങ്ക് കേരളബാങ്ക് എന്ന ബ്രാൻഡ് നെയിമിൽ പ്രവർത്തിക്കുന്നത്.

2019 നവംബറിൽ രൂപീകൃതമായ കേരള ബാങ്കിന്റെ ആദ്യ പൊതുയോഗം 2020 ജനുവരി 20ന് ബാങ്കിന്റെ ഇടക്കാല ഭരണസമിതി ചെയർ പേഴ്സൺ ശ്രീമതി മിനി ആന്റണി IASന്റെ അദ്ധ്യക്ഷതയിൽ നടത്തി. 2020 നവംബർ 27ന് ബാങ്കിന്റെ 19 അംഗ തിരഞ്ഞെടുത്ത ഭരണസമിതി നിലവിൽ വന്നു. ശ്രീ. ഗോപി കോട്ടമുറിക്കൽ പ്രസിഡന്റും, ശ്രീ. എം.കെ. കണ്ണൻ വൈസ് പ്രസിഡന്റായും തിരഞ്ഞെടുക്കപ്പെട്ടു. 11 അംഗ ബോർഡ് ഓഫ് മാനേജ്മെന്റ് ചെയർമാനായി ശ്രീ. വി. രവീന്ദ്രൻ നിയമിതനായി.

തിരുവനന്തപുരം, ആലപ്പുഴ, കോട്ടയം, തൃശളൂർ, കോഴിക്കോട്, പാലക്കാട്, കണ്ണൂർ എന്നിവിടങ്ങളിലായി 7 റീജിയണൽ ഓഫീസുകളും, 14 ജില്ലകളിലായി ബാങ്കിന്റെ ക്രെഡിറ്റ് പ്രോസസിംഗ് സെന്ററും, എറണാകുളത്ത് ബാങ്കിന്റെ കോർപ്പറേറ്റ് ബിസിനസ് ഓഫീസും പ്രവർത്തിക്കുന്നുണ്ട്.

കേരളത്തിൽ നിലവിൽ 823 കേരള ബാങ്ക് ശാഖകളും 1557 അംഗ സംഘങ്ങളും ബിസിനസ് പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരിക്കുന്നു. മലപ്പുറം ജില്ലാ സഹകരണ ബാങ്കിന്റെ ലയനം പൂർത്തിയാകുന്നതോടെ കേരള ബാങ്ക് ശാഖകളുടെ എണ്ണം 823 ആയും സംഘങ്ങളുടെ എണ്ണം 1688 ആയും ഉയരും.

അന്തർദേശീയ സഹകരണ സഖ്യവും (ICA) യൂറോപ്യൻ സഹകരണ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടും ചേർന്ന് നടത്തിയ പഠനത്തിന്റെ അടിസ്ഥാനത്തിൽ പ്രസിദ്ധീകരിച്ച World Co-operative Moniterd റിപ്പോർട്ട് പ്രകാരം കേരള ബാങ്ക് ഏഷ്യയിൽ ഒന്നാം സ്ഥാനത്താണ്. ലോകത്തെ ഏറ്റവും വലിയ 300 സഹകരണ സംഘങ്ങളുടെ പട്ടികയിൽ (Turnover / GDP per capita അടിസ്ഥാനത്തിൽ) ധനകാര്യ സേവന മേഖലയിലെ പ്രവർത്തനത്തിനാണ് ഏഷ്യയിൽ ഒന്നാം സ്ഥാനം ലഭിച്ചത്. ആധുനിക ഡിജിറ്റൽ ബാങ്കിംഗ് സേവനങ്ങൾ വ്യക്തികൾക്കും PACS ഉൾപ്പെടെയുള്ള സ്ഥാപനങ്ങൾക്കും ഉറപ്പാക്കാനായി KB പ്രൈം KB പ്രൈം+ആപ്പുകൾ നിലവിലുണ്ട്.

ഞങ്ങളുടെ കോർ ടീം

#

ശ്രീ. ഗോപി കോട്ടമുറിക്കൽ

പ്രസിഡൻറ്
#

ശ്രീ. വി. രവീന്ദ്രൻ

ചെയർമാൻ, ബോർഡ് ഓഫ് മാനേജ്‌മെന്റ്,
#

ശ്രീ. എം. കെ. കണ്ണൻ

വൈസ് പ്രസിഡൻറ്
#

ശ്രീ. ജോർട്ടി എം. ചാക്കോ,

ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ
#

ശ്രീ. റോയ് എബ്രഹാം

ചീഫ് ജനറൽ മാനേജർ
#

ശ്രീ. രാജേഷ് എ.ആർ.

ചീഫ് ജനറൽ മാനേജർ
#

ശ്രീ. എ. അനിൽകുമാർ

ചീഫ് ജനറൽ മാനേജർ