വാർത്തകളും അപ്‌ഡേറ്റുകളും

കേരള ബാങ്കിന്റെ ഡിജിറ്റല് ബാങ്കിംഗ് സേവനങ്ങളുടെ ഉദ്ഘാടനം മുഖ്യമന്ത്രി നിർവഹിച്ചു

തിരുവനന്തപുരം: ഐ.ടി.സംയോജനമടക്കം കേരള ബാങ്കിന്റെ നേട്ടങ്ങളുടെ ഗുണഫലം നാടിനാകെ ലഭിക്കാന് പോകുകയാണെന്ന് മുഖ്യമന്ത്രി ശ്രീ.പിണറായി വിജയന്. തിരുവനന്തപുരം ഉദയ പാര്ക്ക് കണ്വന്ഷന് സെന്ററില് കേരള ബാങ്കിന്റെ ഡിജിറ്റല് ബാങ്കിംഗ് സേവനങ്ങളുടെ ഉദ്ഘാടനം നിര്വ്വഹിക്കുകയായിരുന്നു അദ്ദേഹം. ഗ്രാമീണ ഇടപാടുകാരിലേയ്ക്ക് കൂടുതല് ബാങ്കിംഗ് സേവനങ്ങള് എത്തേണ്ടതുണ്ട്. അതിനായി കേരള ബാങ്ക് ആവിഷ്ക്കരിച്ചിട്ടുള്ള പദ്ധതികള്ക്ക് സംസ്ഥാന സര്ക്കാരിന്റെ പിന്തുണയുണ്ടായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു. വ്യക്തികള്ക്കായി തയ്യാറാക്കിയിട്ടുള്ള കെ.ബി പ്രൈം, സ്ഥാപനങ്ങള്ക്കായുള്ള കെ.ബി പ്രൈം പ്ലസ് എന്നീ മൊബൈല് ആപ്ലിക്കേഷനുകള് ബാങ്കിന് കൂടുതല് ഇടപാടുകാരെ ആകര്ഷിക്കാന് കഴിയുന്നതാണ്. ഡിജിറ്റല് ബാങ്കിംഗ് സൗകര്യങ്ങള് വലിയ തോതില് ബാങ്കിന്റെ വളര്ച്ച സാധ്യമാക്കും. 2021ല് ആരംഭിച്ച ഐ.ടി സംയോജന നടപടികള് സമയബന്ധിതമായി ബാങ്കിന് പൂര്ത്തിയാക്കാന് കഴിഞ്ഞത് അഭിമാനകരമായ നേട്ടമാണ്. രൂപീകരണ സമയത്ത് റിസര്വ്വ ബാങ്ക് ഓഫ് ഇന്ത്യ മുന്നോട്ട് വച്ച ഏറ്റവും പ്രധാനപ്പെട്ട ഉപാധികളില് ഒന്നാണ് സാക്ഷാത്ക്കരിക്കാന് കഴിഞ്ഞത്. കേരള ബാങ്കിന്റേയും പ്രാഥമിക സഹകരണ സംഘങ്ങളുടേയും ശാഖകളെ ഇന്റര്ഫേസ് വഴി ബന്ധിപ്പിച്ച് മഹത്തായ നെറ്റ്വര്ക്ക് സൃഷ്ടിക്കാനാകും. ഇതോടെ ഇവിടെ ഏറ്റവും വലിയ മാറ്റം സംഭവിക്കാന് പോവുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു. പ്രവാസികളുടെ എന്.ആര്.ഐ അക്കൗണ്ട് ആരംഭിക്കാനുള്ള ശ്രമം തുടരണം. കേരള ബാങ്കിന് വൈകാതെ കേരളത്തിലെ ഒന്നാമത്തെ ബാങ്ക് എന്ന നിലയില് വളരാമെന്നും അദ്ദേഹം പറഞ്ഞു. ചടങ്ങില് സഹകരണ രജിസ്ട്രഷന് വകുപ്പ് മന്ത്രി ശ്രീ.വി.എന് വാസവന് അദ്ധ്യക്ഷത വഹിച്ചു. പ്രതിപക്ഷനേതാവ് വി.ഡി സതീശന് മുഖ്യപ്രഭാഷണം നടത്തി. പ്രാഥമിക കാര്ഷിക സഹകരണ സംഘങ്ങള്ക്കുള്ള എക്സലന്സ് അവാര്ഡ് ജലവിഭവ വകുപ്പ് മന്ത്രി ശ്രീ. റോഷി അഗസ്റ്റിന് വിതരണം ചെയ്തു. സംസ്ഥാനത്തെ മികച്ച കര്ഷകര്ക്കായി കേരള ബാങ്ക് ഏര്പ്പെടുത്തിയ കര്ഷക അവാര്ഡുകള്, ജീവനക്കാര്ക്കുള്ള മിനിസ്റ്റേഴ്സ് ട്രോഫി എന്നിവ ചടങ്ങില് വിതരണം ചെയ്തു. മേയര് ശ്രീമതി ആര്യ രാജേന്ദ്രന്, മുന് സഹകരണ വകുപ്പ് മന്ത്രി ശ്രീ. കടകംപള്ളി സുരേന്ദ്രന്, സഹകരണ വകുപ്പ് സെക്രട്ടറി ശ്രീമതി മിനി ആന്റണി ഐ.എ.എസ്, സഹകരണ സംഘം രജിസ്ട്രാര് ശ്രീ.റ്റി.വി.സുഭാഷ് ഐ.എ.എസ്, സംസ്ഥാന സഹകരണയൂണിയന് പ്രസിഡന്റ് ശ്രീ.കോലിയക്കോട് കൃഷ്ണന്നായര്, ബാങ്ക് സി.ഇ.ഒ ശ്രീ. പി.എസ്.രാജന്, ചീഫ് ജനറല് മാനേജര് ശ്രീ. കെ.സി.സഹദേവന് എന്നിവര് പങ്കെടുത്തു. ബാങ്ക് പ്രസിഡന്റ് ശ്രീ. ഗോപി കോട്ടമുറിക്കല് സ്വാഗതവും ചീഫ് ജനറല് മാനേജര് ശ്രീ. എ.ആര്.രാജേഷ് നന്ദിയും പറഞ്ഞു.


തെലുങ്കാന മേദക് ജില്ലാ സഹകരണ ബാങ്കിലെ പഠനസംഘം കേരള ബാങ്ക് സന്ദർശിച്ചു

സംസ്ഥാനത്തെ സഹകരണ മേഖലയിലെ ജില്ലാ സഹകരണ ബാങ്കുകളെ സംസ്ഥാന സഹകരണ ബാങ്കിൽ ലയിപ്പിച്ച് ത്രിതല സംവിധാനത്തിൽ നിന്ന് ദ്വിതല സംവിധാനത്തിൽ മാറിയ കേരള ബാങ്കിൻ്റെ പ്രവർത്തനങ്ങളെ കുറിച്ച് പഠിക്കാൻ തെലുങ്കാന മേദക് ജില്ലാ സഹകരണ ബാങ്കിലെ പഠന സംഘം ബാങ്ക് സന്ദർശിച്ചു.

മേദക് ജില്ലാ സഹകരണ ബാങ്ക് പ്രസിഡൻ്റ്, ശ്രീ.ദേവേന്ദ്ര റെഡ്ഡി, ഡയറക്ടർ ബോർഡ് അംഗങ്ങൾ, ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ, ശ്രീ.എം ശ്രീനിവാസ് , ഉന്നത ഉദ്യോഗസ്ഥർ എന്നിവർ അടങ്ങുന്ന 30-അംഗ സംഘമാണ് ബാങ്ക് സന്ദർശിച്ചത്.

കേരള ബാങ്ക് പ്രസിഡൻ്റ്, ശ്രീ ഗോപി കോട്ടമുറിക്കൽ, ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ, ശ്രീ.പി. എസ്. രാജൻ, ചീഫ് ജനറൽ മാനേജർ, ശ്രീ.കെ.സി. സഹദേവൻ, ചീഫ് ഫിനാഷ്യൽ ഓഫീസർ, ശ്രീ.എൻ.ശിവശങ്കരൻ എന്നിവരുമായി ചർച്ച നടത്തി.


കേരള ബാങ്ക് - ഏഷ്യയിൽ ഒന്നാമത്

അന്തർദേശീയ സഹകരണ സഖ്യവും (ICA) യൂറോപ്യൻ സഹകരണ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടും ചേർന്ന് നടത്തിയ പഠനത്തിന്റെ അടിസ്ഥാനത്തിൽ 01.12.2022-ന് പ്രസിദ്ധീകരിച്ച world cooperative monitor റിപ്പോർട്ട് പ്രകാരം കേരള ബാങ്കിന് ഏഷ്യയിൽ ഒന്നാം സ്ഥാനം ലഭിച്ചു. ലോകത്തെ ഏറ്റവും വലിയ 300 സഹകരണ സംഘങ്ങളുടെ പട്ടികയിൽ (Turnover/GDP per capita അടിസ്ഥാനത്തിൽ) ധനകാര്യ സേവന മേഖലയിലെ പ്രവർത്തനത്തിനാണ് ഏഷ്യയിൽ ഒന്നാം സ്ഥാനം ബാങ്കിന് ലഭിച്ചത്.

13 ജില്ലാ സഹകരണ ബാങ്കുകളും സംസ്ഥാന സഹകരണ ബാങ്കും ചേർന്ന് 2019 നവംബർ 29-ന് രൂപീകരിച്ച കേരള ബാങ്ക് ബഹു: മുഖ്യമന്ത്രി, ശ്രീ. പിണറായി വിജയന്റെ സ്വപ്ന പദ്ധതിയാണ്. കേരള ബാങ്കിന്റെ ഈ നേട്ടത്തിലൂടെ ലോക സഹകരണ പ്രസ്ഥാനത്തിൽ കേരളത്തിന് ഇടം പിടിക്കാൻ അവസരം ലഭിച്ചിരിക്കുകയാണ്.

ബാങ്കിന്റെ ഭരണസമിതിയുടെയും ബോർഡ് ഓഫ് മാനേജ്മെന്റിന്റെയും ഉന്നത ഉദ്യോഗസ്ഥരുടെയും എല്ലാ ജീവനക്കാരുടെയും കഠിനാധ്വാനത്തിന്റെയും ചിട്ടയാർന്ന പ്രവർത്തനത്തിന്റെയും അംഗീകാരം കൂടിയാണ് 3-ാം വാർഷികത്തിൽ ലഭിച്ച ഈ നേട്ടമെന്ന് ബാങ്ക് പ്രസിഡന്റ്, ശ്രീ. ഗോപി കോട്ടമുറിക്കൽ അറിയിച്ചു.


ലോക ബാങ്ക് ടീം കേരള ബാങ്ക് സന്ദർശിച്ചു
ലോക ബാങ്ക് ധനസഹായത്തോടെ നടപ്പിലാക്കുന്ന KERA പ്രോജക്റ്റിന്റെ ഭാഗമായി ലോകബാങ്ക് ടീം കേരള ബാങ്ക് സന്ദർശിച്ചു.

ലോക ബാങ്ക് സീനിയർ ഫിനാൻഷ്യൽ സ്പെഷ്യലിസ്റ്റ്, ശ്രീ തോഷിയാകി ഓനോ, FAO സീനിയർ റൂറൽ ഫിനാൻസ് ഓഫീസർ, ശ്രീ. ഫ്രാങ്ക് ഹോളിംഗർ, ലോകബാങ്ക് കൺസൾട്ടന്റ്, ശ്രീ എൻ ശ്രീനിവാസൻ എന്നിവരാണ് കേരള ബാങ്ക് സന്ദർശിച്ച് സിഇഒ, ശ്രീ.പി. എസ്.രാജനുമായി ചർച്ച നടത്തിയത്. KERA പ്രോജക്ട് തയ്യാറാക്കുന്ന ടീമിൻ്റെ ലീഡർ ശ്രീ. ജേക്കബ് ജോയ്, സബ്ജക്ട് മാറ്റർ സ്പെഷ്യലിസ്റ്റ് ശ്രീമതി ചിന്നു ജോസഫ് എന്നിവരും ലോകബാങ്ക് ടീമിനൊപ്പമുണ്ടായിരുന്നു.

അഗ്രി എംഎസ്എംഇ, ഗ്രാമീണ ധനകാര്യ സ്ഥാപനങ്ങൾ എന്നീ വിഷയങ്ങളിൽ ഊന്നിയാണ് കേരള ബാങ്ക് ഉൾപ്പെടെയുള്ള കേരളത്തിലെ ബാങ്കുകളിൽ ലോക ബാങ്ക് ടീം സന്ദർശനം നടത്തി ആശയ വിനിമയം നടത്തുന്നത്. സംസ്ഥാനത്തെ കാർഷിക മേഖലയിൽ കാലാവസ്ഥ വ്യതിയാനം, പ്രകൃതിദുരന്തങ്ങൾ എന്നിവയുടെ ആഘാതത്തിനെതിരായ പ്രതിരോധവും, കാർഷിക മേഖലയുടെ മൂല്യ ശൃംഖല സംവിധാനങ്ങൾ നവീകരിക്കാനുമുള്ള ലോകബാങ്ക് ധനസഹായത്തിലൂടെ നടപ്പിലാക്കുന്ന പ്രോജക്ട് ആണ് KERA പ്രോജക്ട്.


NAFSCOB National Award for Kerala Bank
The prestigious award given by NAFSCOB for the best State Co-operative Bank has won by Kerala Bank. On April 25, 2022 in Chhattisgarh, Raipur the award was distributed. On behalf of Kerala Bank, Sri .Sunil Chandran. C received the award from Chhattisgarh Honourable Chief Minister Shri.Bhupesh Baghal.


Greetings to Kerala Bank from the Minister of Co-operation
Kerala Bank’s achievements for the last financial year 2021-22 were outstanding. The Co-operation Minister V.N. Vasavan congratulated all the Bank employees who have worked for the results.


Co-operative Bank Expo 2022, Ernakulam
At Marine Drive, Ernakulum from 18-04-2022 to 25-04-2022 Co-op Expo 2022 was conducted. Kerala Bank’s stall has the public attention. Kerala Bank got the award for the best branding.


Kerala Bank arranged the 1st anniversary of Government of Kerala.
The Second government led by Honourable Chief Minister Sri. Pinarayi Vijayan’s First Anniversary state level inauguration was held on 03-4-2022 in Kannur. The exhibition was organized at Kannur Police Training Ground from 03-04-2022 to 14-04-2022. Kerala Bank’s stall received public attention in the exhibition.


Reception for NABARD Chairman
NABARD Chairman Dr.G.R.Chintala who visited Kerala Bank on 23-03-2022 was given a warm welcome. Bank’s President Sri.Gopi Kottamurickal, Sri.V.Reveendran, Chairman, Board of Management, Sri.P.S.Rajan, CEO, and Sri.K.C.Sahadevan, CGM all were present at the function.


Be the Number One
The Minister for Co-operation, Shri. Vasavan. Said all cooperative sectors and its coming in its circular need to join together to work for the development of Kerala regarding poverty, agricultural development, unemployment.
He said at the inauguration of the workshop organized by Kerala Bank at Kerala Arts & Crafts Village, Kovalam as part of the "Be the Number One: Campaign" aimed at making Kerala Bank the number one institution in Kerala.
He said it was up to Kerala Bank to fill the gap left by the withdrawal of nationalized banks from small lending in rural areas. Bank President Shri. Gopi Kottamurikkal presided over the function;
The two-day workshop was attended by members of the Bank's Board of Directors, members of the Board of Management and senior officials.