തിരുവനന്തപുരം, കൊല്ലം, കോട്ടയം, ഇടുക്കി, പത്തനംതിട്ട, ആലപ്പുഴ, എറണാകുളം, തൃശൂർ, പാലക്കാട്, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ കേരള ബാങ്കിന്റെ മൊബൈൽ എടിഎം ഡെമോ വാൻ സേവനങ്ങൾ ലഭ്യമാണ്. നബാർഡിൻ്റെ സാമ്പത്തിക ഉൾപ്പെടുത്തൽ ഫണ്ട് (Financial Inclusion) ഉപയോഗിച്ച് ബാങ്കിംഗ് സാങ്കേതിക വിദ്യയുടെ വികസനത്തിനായിട്ടാണ് ഫണ്ട് വിനിയോഗിക്കുന്നത്.
ഡിജിറ്റൽ സാക്ഷരത പ്രോത്സാഹിപ്പിക്കുന്നതിനും സാങ്കേതികവിദ്യയുടെ പ്രോത്സാഹനത്തിനും മൊബൈൽ ATM വാനുകൾ സഹായകമാണ്.
പൊതു സ്ഥലങ്ങൾ, മലയോര മേഖലകൾ, ഗ്രാമങ്ങൾ, പിന്നോക്ക പ്രദേശങ്ങൾ, ഉൾപ്രദേശങ്ങൾ തുടങ്ങി ഇവിടെയെല്ലാം സേവനം ലഭ്യമാണ്.