കേരള വാണിജ്യ ബാങ്കുകൾ നൽകുന്ന എല്ലാ ആധുനിക ഡിജിറ്റൽ ബാങ്കിംഗ് സേവനങ്ങളും സാധാരണക്കാരായ ഉപഭോക്താക്കൾക്ക് കേരള ബാങ്ക് വഴി ലഭ്യമാകുന്നു.

കേരള ബാങ്ക് ഉപഭോക്താക്കൾക്ക് റുപേ ഡെബിറ്റ് കാർഡ് നൽകുന്നു. 2012 മാർച്ച് 26-ന് നാഷണൽ പേയ്മെന്റ് കോർപ്പറേഷൻ ഓഫ് ഇന്ത്യ (എൻപിസിഐ) വിഭാവനം ചെയ്ത ഒരു ഇന്ത്യൻ ബഹുരാഷ്ട്ര ധനകാര്യ സേവനവും പേയ്മെന്റ് സേവന സംവിധാനവുമാണ് റുപേ. തദ്ദേശിയവും എല്ലാവർക്കും സ്വീകാര്യവും, ബഹുമുഖ സ്വഭാവമുള്ളതുമായ പേയ്മെന്റ് സംവിധാനം രൂപീകരിക്കുക എന്ന റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ (ആർബിഐ) പ്രത്യേക കാഴ്ചപ്പാടിൻ്റെ ഫലമാണ് റൂപേ സംവിധാനം. ഇത് എല്ലാ ഇന്ത്യൻ ബാങ്കുകളിലും ധനകാര്യ സ്ഥാപനങ്ങളിലും ഇലക്ട്രോണിക് പേയ്മെന്റിന് സൗകര്യമൊരുക്കുന്നു.