കേരള വാണിജ്യ ബാങ്കുകൾ നൽകുന്ന എല്ലാ ആധുനിക ഡിജിറ്റൽ ബാങ്കിംഗ് സേവനങ്ങളും സാധാരണക്കാരായ ഉപഭോക്താക്കൾക്ക് കേരള ബാങ്ക് വഴി ലഭ്യമാകുന്നു.

2013 ജനുവരിയിൽ ഇന്ത്യാ ഗവൺമെന്റ് ഡയറക്ട് ബെനിഫിറ്റ് ട്രാൻസ്ഫർ (DBT) ആരംഭിച്ചു. സബ്‌സിഡി തുക സർക്കാർ ഓഫീസുകളിൽ നൽകുന്നതിനുപകരം ഗുണഭോക്താക്കളുടെ അക്കൗണ്ടിലേക്ക് നേരിട്ട് കൈമാറുന്ന പ്രക്രിയയാണ് ഡിബിടി. കേരള ബാങ്കിൽ ഡിബിടി സൗകര്യം ലഭ്യമാണ്.

KB പ്രൈം

KB പ്രൈം പ്ലസ്

വ്യക്തിഗത ഉപഭോക്താക്കൾക്കായുള്ള മൊബൈൽ ബാങ്കിംഗ് ആപ്ലിക്കേഷൻ (Retail Mobile Application)

പ്രാഥമിക കാർഷിക വായ്പ സംഘങ്ങൾ ഉൾപ്പെടെയുള്ള സ്ഥാപനങ്ങൾക്കായുള്ള മൊബൈൽ ബാങ്കിംഗ് ആപ്ലിക്കേഷൻ (Corporate Mobile Business App)

KB പ്രൈമിൽ ലഭ്യമായ സേവനങ്ങൾ

  • കസ്റ്റമർ നമ്പർ അധിഷ്ഠിതമായ അക്കൗണ്ട് സ്റ്റേറ്റ്മെന്റ് സൗകര്യം.
  • ബാലൻസ് തുക അറിയുന്നതിനുള്ള സൗകര്യം.
  • മിനി സ്റ്റേറ്റ്മെന്റ് വിശദമായ അക്കൗണ്ട് സ്റ്റേറ്റ്മെന്റ് സൗകര്യം.
  • മൊബൈൽ പാസ്ബുക്ക് സൗകര്യം.
  • FD, RD ലോണുകൾ എന്നിവയുടെ വിശദാംശങ്ങൾ അറിയുന്നതിനുള്ള സൗകര്യം.
  • UPI, IMPS, NEFT, RTGs ഉപയോഗിച്ച് പണം അയക്കുന്നതിനും സ്വീകരിക്കുന്നതിനും ഉള്ള സൗകര്യം.
  • സ്വന്തം അക്കൗണ്ടുകൾ തമ്മിൽ പണം കൈമാറ്റം നടത്തുന്നതിനുള്ള സൗകര്യം.
  • കേരളബാങ്കിലെ അനുവദിക്കപ്പെട്ട മറ്റേതൊരു അക്കൗണ്ടിലേയക്കും പണം കൈമാറ്റം ചെയ്യുന്നതിനുള്ള സൗകര്യം.
  • RD ആരംഭിക്കുന്നതിനുള്ള സൗകര്യം.
  • ഭാരത് ബിൽ, ബിൽപേയ്മെന്റ്, റീചാർജ്ജ് സൗകര്യം.
  • ഇടപാടുകളുടെ പരിധി നിയന്ത്രിക്കുന്നതിനുള്ള സൗകര്യം
  • MPIN, TPIN, ബയോമെട്രിക് ഉപയോഗിച്ചുള്ള സുരക്ഷാ സംവിധാനം
  • ബാങ്ക് ബ്രാഞ്ച്, ATM മേൽവിലാസം അറിയുന്നതിനുള്ള സൗകര്യം

KB പ്രൈം പ്ലസ് മൊബൈൽ ബാങ്കിംഗ് ആപ്പിൽ ലഭ്യമായ സേവനങ്ങൾ
പ്രാഥമിക കാർഷിക വായ്പാ സഹകരണ സംഘങ്ങൾ ഉൾപ്പെടെയുള്ള എല്ലാ സ്ഥാപനങ്ങൾക്കും KB പ്രൈം പ്ലസ് ആപ്പ് വഴി ഇടപാടുകൾ നടത്താവുന്നതാണ്.

സേവനങ്ങൾ

  • സ്ഥാപനങ്ങളുടെ സ്വഭാവം, ആവശ്യം എന്നിവ അനുസരിച്ച് മേക്കർ, ചെക്കർ, ഓതറൈസർ എന്നീ നിലകളിലുള്ള പണമിടപാട് സാധ്യമാണ്.
  • വ്യക്തിഗത കച്ചവടക്കാർക്ക് റീട്ടെയിൽ മൊബൈൽ ബാങ്കിംഗ് ആപ്പ് രീതിയിലും ഉപയോഗിക്കാവുന്ന തരത്തിൽ ക്രമീകരിച്ചിരിക്കുന്നു.
  • ഒന്നിലേറെ ബ്രാഞ്ചുകൾ ഉള്ള സ്ഥാപനങ്ങൾക്ക് വ്യത്യസ്ത ബ്രാഞ്ചുകളിൽ നിന്നും ആവശ്യാനുസരണം പ്രവത്തിപ്പിക്കാവുന്ന സൗകര്യം
  • MPIN, TPIN, OTP ബയോമെട്രിക് ഉപയോഗപ്പെടുത്തിയുള്ള മേക്കർ, ചെക്കർ, സുരക്ഷാസംവിധാനം
  • KB പ്രൈം പ്ലസ് ആപ്പിൽ KB പ്രൈം-ൽ വ്യക്തിഗത ഉപഭോക്താക്കൾക്ക് ലഭ്യമായ പണം ഇടപാട് അടിസ്ഥാന സൗകര്യങ്ങൾ ബിൽ പേ ഉൾപ്പെടെ ലഭ്യമാണ്.

DBT-യുമായി ബന്ധിപ്പിച്ചിട്ടുള്ള ബാങ്ക് അക്കൗണ്ട് അറിയാൻ:

  • UIDAI വെബ്സൈറ്റ് (https://uidai.gov.in) സന്ദർശിക്കുക.
  • "ആധാറും ബാങ്ക് അക്കൗണ്ട് ലിങ്ക് സ്റ്റാറ്റസും പരിശോധിക്കുക"
  • OTP ഉപയോഗിച്ച് നിങ്ങളുടെ ആധാർ ക്രെഡൻഷ്യലുകൾ പരിശോധിക്കുക.
  • DBT-യ്ക്കായി അക്കൗണ്ട് ലിങ്ക് ചെയ്തിരിക്കുന്ന ബാങ്കുമായി ബന്ധപ്പെടുക