വിവിധ ആവശ്യങ്ങൾക്കായി കേരള ബാങ്കിന്റെ കാർഷിക വായ്പാ പദ്ധതികൾ

കെ.ബി. കിസാൻ മിത്ര ഗോൾഡ് KCC (3 ലക്ഷം)

വായ്പാ ലഭ്യതയിലെ കാലതാമസം ഒഴിവാക്കി കർഷകരുടെ സാമ്പത്തിക ഭദ്രത ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെ കാർഷിക/ കാർഷിക അനുബന്ധ ആവശ്യങ്ങൾക്ക് കുറഞ്ഞ പലിശ നിരക്കിൽ അനുവദിക്കുന്ന വായ്പ. സ്വർണപ്പണയത്തിന്മേൽ കിസാൻ ക്രെഡിറ്റ് കാർഡ് പദ്ധതിയുടെ പരിധിയിൽ വരുന്ന കർഷകർക്ക് അനുവദിക്കുന്നു.
വായ്പാ പരിധി പരമാവധി 3 ലക്ഷം (സ്‌കെയിൽ ഓഫ് ഫിനാൻസി ന്റെ അടിസ്ഥാനത്തിൽ)
പലിശ (നിലവിൽ) 7.00% (കൃത്യമായി തിരിച്ചടക്കുന്ന കർഷകർക്ക് നബാർഡ് അനുവദിക്കുന്ന 3% പലിശയിളവിന് അർഹത)
തിരിച്ചടവ് കാലാവധി 1 വർഷം (പുതുക്കി ഉപയോഗിക്കാം. പരമാവധി 3 വർഷം)
വായ്പാ സ്വഭാവം ഓവർഡ്രാഫ്റ്റ് (KCC MODE) (ഫ്രീ റുപേ കെ.സി.സി ഡെബിറ്റ് കാർഡ് സൗകര്യം)
അർഹത വ്യക്തികൾക്ക് (കാർഷിക, കാർഷിക അനുബന്ധ മേഖലയിൽ തൊഴിൽ ചെയ്യുന്ന വ്യക്തികൾക്ക്)

കാർഷിക വായ്പകൾ