കെ.ബി. ദീർഘകാല കാർഷിക വായ്പ (നബാർഡ് പുനർവായ്പ)
കാർഷിക/കാർഷിക അനുബന്ധ മേഖലയിലെ ഇടത്തരം / ദീർഘകാല വായ്പാ ആവശ്യങ്ങൾക്ക് നൽകുന്ന ധനസഹായ പദ്ധതിയാണിത്. കൃഷി ഹോർട്ടി കൾച്ചർ / തോട്ടവിളകൾ / മേഖലയിലെ കർഷകരുടെ വരുമാനം ഇരട്ടിപ്പിക്കാൻ പര്യാപ്തമായ വിവിധ മൂല്യവർദ്ധിത പദ്ധതികൾക്ക് നബാർഡ് ധനസഹായത്തോടെ അനുവദിക്കുന്ന വായ്പയാണ് കേരള ബാങ്ക് ദീർഘകാല കാർഷിക വായ്പ. | |
വായ്പാ പരിധി | വ്യക്തികൾക്ക് പരമാവധി 60 ലക്ഷം രൂപ (നബാർഡ് യൂണിറ്റ് ചെലവ് അടിസ്ഥാനമാക്കി) സംരംഭകർക്കും / കമ്പനികൾക്കും - പ്രോജക്ടിന്റെ അടിസ്ഥാനത്തിൽ നബാർഡ് മാനദണ്ഡങ്ങൾക്ക് വിധേയമായി |
പലിശ (നിലവിൽ) | 9% (പലിശ നിരക്കിൽ പരമാവധി ആനുകൂല്യം ലഭിക്കുന്നു) |
തിരിച്ചടവ് കാലാവധി | പരമാവധി 15 വർഷം (നബാർഡ് നിബന്ധനകൾക്ക് വിധേയമായി) |
വായ്പയുടെ സ്വഭാവം | ടേം ലോൺ |
അർഹത | വ്യക്തികൾ / സംരംഭകർ (ഉടമസ്ഥ/പങ്കാളിത്ത വ്യവസ്ഥ) കമ്പനികൾ മുതലായവർ |
ജാമ്യം | വിള/ ആസ്തിയുടെ ഹൈപ്പോത്തിക്കേഷൻ പ്രൈമറി സെക്യൂരിറ്റി പര്യാപ്തമല്ലെങ്കിൽ കൊളാറ്ററൽ സെക്യൂരിറ്റി സ്വീകരിക്കാവുന്നതാണ് (150% കൊളാറ്ററൽ സെക്യൂരിറ്റി ആവശ്യമാണ്). |