വിവിധ ആവശ്യങ്ങൾക്കായി കേരള ബാങ്കിന്റെ കാർഷിക വായ്പാ പദ്ധതികൾ

കെ.ബി. FPO ലോൺ

കാർഷികോൽപ്പന്നങ്ങളുടെ നിർമ്മാതാക്കളായ കർഷകർ ചേർന്ന് ഗ്രൂപ്പുകൾ രൂപീകരിക്കാനും ഇന്ത്യൻ കമ്പനി നിയമത്തിന്/ സഹകരണ നിയമത്തിന് കീഴിൽ സ്വയം രജിസ്റ്റർ ചെയ്യാനും അവസരം  നൽകുക എന്നതാണ് ഫാർമർ പ്രൊഡ്യൂസർ ഓർഗനൈസേഷൻ രൂപീകരണത്തിലൂടെ സാധ്യമാകുന്നത്. രാജ്യത്ത് കാർഷിക അഭിവൃദ്ധി ഉണ്ടാക്കുക, സമൂഹത്തിൽ കർഷകരുടെ നിലവാരം ഉയർത്തുക, സംഘടനാശേഷിയും വരുമാനവും വർദ്ധിപ്പിക്കുക എന്നീ ഉദ്ദേശ്യങ്ങളോടെ കേരളബാങ്ക് വഴി കർഷക ഉല്പാദന സംഘങ്ങൾക്ക് അനുവദിക്കുന്ന വായ്പയാണ്  KB FPO

വായ്പാ പരിധി പരമാവധി 40 ലക്ഷം
കാലാവധി

8 വർഷം

വായ്പാ സ്വഭാവം ടേം ലോൺ & വർക്കിംഗ് ക്യാപിറ്റൽ

കാർഷിക വായ്പകൾ