കെ.ബി. സുവിധ (MSME)
സാധാരണക്കാരായ തൊഴിലാളികൾ, ചെറുകിട വ്യാപാരികൾ, കരാർ സേവനദാതാക്കൾ, കാർഷിക, എം.എസ്.എം.ഇ., ടൂറിസം മേഖലയിലെ സംരംഭകർ, ഹോട്ടൽ റസ്റ്റോറന്റ് ഉടമകൾ, ഭൂവികസനത്തിനുള്ള ഉപകര ണങ്ങളുടെ ഓപ്പറേറ്റർമാർ / ഉടമകൾ, കാർഷിക / കെട്ടിട കരാറുകാർ, തുടങ്ങി നേരിട്ടോ അല്ലാതെയോ ഉല്പാദന പ്രവർത്തനങ്ങളിൽ ഏർപ്പെട്ട് വരുമാനം നേടുന്നവരും കൂടാതെ ശരിയായ തിരിച്ചടവ് ശേഷി ഉണ്ടെങ്കിലും ഇൻകം ടാക്‌സ് റിട്ടേൺ / ഫോം 16 / സാലറി സ്ലിപ് ഇവ ഹാജരാക്കാൻ കഴിയാത്തവർക്കുമാണ് കേരള ബാങ്കിന്റെ സുവിധ (MSME) വായ്പ അനുവദിക്കുന്നത്. |
|
വായ്പാ പരിധി | പരമാവധി 20 ലക്ഷം രൂപ വരെ |
തിരിച്ചടവ് കാലാവധി | പരമാവധി 10 വർഷം |
വായ്പയുടെ സ്വഭാവം | ടേം ലോൺ/വർക്കിംഗ് ക്യാപിറ്റൽ |
അർഹത | വ്യക്തികൾക്ക് |
പ്രായ പരിധി | കുറഞ്ഞത് 21 വയസ്സും, പരമാവധി 70 വയസ്സും |
ജാമ്യം | 200% കൊളാറ്ററൽ സെക്യൂരിറ്റി |