കേരള ബാങ്ക് ചെറുകിട സംരംഭ വായ്പ്കൾ (MSME)

കെ.ബി. യുവമിത്ര (MSME)

യുവ സംരംഭകരുടെ തൊഴിലവസരവും, വരുമാനവും വർദ്ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെ നടപ്പിലാക്കിയ പദ്ധതി. ഉല്പാദന/സേവന/ വ്യാപാര രംഗത്തെ സൂക്ഷ്മ ചെറുകിട ഇടത്തരം സംരംഭങ്ങളിൽ ഏർപ്പെട്ടിരിക്കുന്ന യുവാക്കൾക്ക്/യുവതികൾക്ക് സ്വയം തൊഴിലിലൂടെ സാമ്പത്തിക ഭദ്രത ഉറപ്പാക്കാൻ ഈ പദ്ധതി സഹായിക്കും.

വായ്പാ പരിധി വ്യക്തികൾക്ക് 40 ലക്ഷം രൂപ വരെ. കമ്പനികൾക്ക് 1 കോടി രൂപ വരെ
തിരിച്ചടവ് കാലാവധി 7 വർഷം (84 മാസ തവണകൾ)
വായ്പാ രീതി ടേം ലോൺ/വർക്കിംഗ് ക്യാപിറ്റൽ
അർഹത ഉല്പാദന/സേവന/വ്യാപാര മേഖലയിലുളള 35 വയസ്സിൽ താഴെയുളള എല്ലാ സംരംഭകരും കേരള ബാങ്ക് യുവമിത്ര വായ്പക്ക് അർഹരാണ്.
35 വയസ്സിൽ താഴെ പ്രായമുളള അംഗങ്ങൾ രൂപീകരിച്ച SHG/JLGകൾക്കും യുവമിത്ര വായ്പ ലഭിക്കുന്നതാണ്.

ചെറുകിട സംരംഭ വായ്പ്കൾ