പ്രവാസികൾക്ക് നോർക്ക റൂട്ട്‌സിന്റെ സഹായത്തോടെ സ്വയംതൊഴിൽ സംരംഭങ്ങൾക്കായി അനുവദിക്കുന്ന വായ്പ പദ്ധതി. പുതിയ സംരംഭത്തിനും നിലവിലുള്ളവയുടെ നവീകരണത്തിനും കാർഷിക, കാർഷികാനുബന്ധ പ്രവർത്തനങ്ങൾക്കും വായ്പ ലഭിക്കുന്നു. |
വായ്പാ പരിധി |
പരമാവധി 5 ലക്ഷം രൂപ |
ടേംലോൺ |
പദ്ധതി ചെലവിന്റെ 80% അല്ലെങ്കിൽ 5 ലക്ഷം രൂപ (ഏതാണോ കുറവ് അത്) |
പ്രവർത്തന മൂലധനം |
പ്രതീക്ഷിക്കുന്ന വാർഷിക വിറ്റുവരവിന്റെ പരമാവധി 20% അല്ലെങ്കിൽ 5 ലക്ഷം രൂപ (ഏതാണോ കുറവ് അത്) (ആദ്യ 4 വർഷത്തേക്ക് 3% പലിശ സബ്‌സിഡി) പദ്ധതി ചെലവിന്റെ 25 ശതമാനമോ അല്ലെങ്കിൽ പരമാവധി 1 ലക്ഷം രൂപയോ ക്യാപിറ്റൽ സബ്‌സിഡിയായി നോർക്ക റൂട്ട്‌സ് വഴി ലഭിക്കുന്നതിന് അർഹത (Backend Subsidy) |
പ്രായപരിധി |
കുറഞ്ഞ പ്രായപരിധി 21 വയസ്സ്. 70 വയസ്സ് തികയുന്നതിന് മുമ്പ് തിരിച്ചടവ് പൂർത്തിയാക്കണം. |
തിരിച്ചടവ് കാലാവധി |
പരമാവധി 60 മാസം (ടേം ലോൺ) വർക്കിംഗ് ക്യാപിറ്റൽ - ആവശ്യാനുസരണം പുതുക്കി ഉപയോഗിക്കാം |
വായ്പയുടെ സ്വഭാവം |
ടേം ലോൺ/വർക്കിംഗ് ക്യാപിറ്റൽ/കോമ്പസിറ്റ് ലോൺ |