വീട്നിർമ്മാണത്തിനും, പുതുക്കിപണിയുന്നതിനും, പുതിയതോ, പഴയതോ ആയ വീട്/ഫ്ളാറ്റ് എന്നിവ വാങ്ങുന്നതിനും അനുവദിക്കുന്ന വായ്പ.

കെ.ബി. സുവിധ ഭവന വായ്പ

വിദഗ്ധ തൊഴിലാളികൾ, ചെറുകിട വ്യാപാരികൾ, കരാർ സേവനദാതാക്കൾ, കാർഷിക, എം.എസ്.എം.ഇ. ടൂറിസം മേഖലയിലെ സംരംഭകർ, ഹോട്ടല് റസ്റ്റോറന്റ് ഉടമകൾ, ഭൂവിക സനത്തിനുൾളഉ പകരണങ്ങളുടെ ഓപ്പറേറ്റർമാർ / ഉടമകൾ, കാർഷിക കെട്ടിടകരാറുകാർ, ചെറുകിട, നാമമാത്രകർഷകർ തുടങ്ങി നേരിട്ടോ അല്ലാ തെയോ ഉല് പാദന പ്രവർത്തനങ്ങളിൽ ഏർപ്പെട്ട്വരുമാനം നേടുന്നവരും കൂടാതെ ശരിയായ തിരിച്ചടവ് ശേഷി ഉണ്ടെങ്കിലും ഇന്കം ടാക്സ്റിട്ടേണ് / ഫോം 16 / സാലറി സ്ലിപ് എന്നിവ ഹാജരാക്കാന് കഴിയാത്ത വർക്കുമാണ് കേരള ബാങ്ക് സുവിധഭവന വായ്പ അനുവദിക്കുന്നത്.
വായ്പാപരിധി 10 ലക്ഷം രൂപ വരെ. (ശാഖാ മാനേജർ‍ക്ക് അപേക്ഷ കരുടെ തിരിച്ചടവ്ശേഷി വിലയിരുത്തി വായ്പ അനുവദിക്കാം).
തിരിച്ചടവ്കാലാവധി 20 വർ‍ഷം (തുല്യമായ പ്രതിമാസ തവണകളിലൂടെ)
വായ്പയുടെസ്വഭാവം ടേം ലോണ്‍
പ്രായപരിധി കുറഞ്ഞ പ്രായപരിധി 21 വയസ്സ്. അപേക്ഷകന് 70 വയസ്സ്തികയുന്നതിനു മുമ്പ്തിരിച്ചടവ്പൂർ‍ത്തിയാക്കേണ്ടതാണ്. (അപേക്ഷകന്‍ എന്നതു കൊണ്ട് അർ‍ത്ഥമാക്കുന്നത് വായ്പാ തിരിച്ചടവിന് വരുമാനം കണക്കിലെടുത്തിട്ടുൾള വ്യക്തിയാണ്).
അർ‍ഹത
  • പുതിയ വീട്വാങ്ങുന്നതിനോ, നിർ‍മ്മിക്കുന്നതിനോ
  • നിലവിലുൾള പഴയ വീട്വാങ്ങുന്നതിന്
  • നില വിലുൾള വീട്പുതുക്കി പണിയുന്നതിനോ, അറ്റകുറ്റപണി ചെയ്ത് വിപുലീകരിക്കുന്നതിനോ
  • സോളാർ‍ സിസ്റ്റം സ്ഥാപിക്കുക, വീട്ഫർ‍ണിഷിംഗ്, വീട്മോടിപിടിപ്പിക്കല്‍ ഇവക്കും ഈ തുക വിനിയോഗിക്കാം

ഭവനവായ്പകൾ