വിവിധ ആവശ്യങ്ങൾക്കായി കേരള ബാങ്കിന്റെ വ്യക്തിഗത വായ്പാ പദ്ധതികൾ

കെ.ബി. വസ്തു ജാമ്യ വായ്പ (മോർട്ട്ഗേജ് ലോൺ)

വിവാഹം, ചികിത്സ, വസ്തു വാങ്ങൽ തുടങ്ങി വ്യക്തിഗതമായ ഏത് ആവശ്യത്തിനും വസ്തു ജാമ്യത്തിൽ എടുക്കാവുന്ന വായ്പ. പ്രൊപ്രൈറ്റർ, പാർട്ട്ണർഷിപ്പ് സ്ഥാപനം എന്നിവക്കും വസ്തു ജാമ്യ വായ്പ അനുവദിക്കുന്നതാണ്.

വായ്പാ പരിധി 40 ലക്ഷം രൂപ വരെ
തിരിച്ചടവ് കാലാവധി

പരമാവധി 10 വർഷം (120 മാസത്തവണകൾ)

പ്രായപരിധി

കുറഞ്ഞ പ്രായപരിധി 21 വയസ്സ്. പരമാവധി 70 വയസ്സ് വരെ (അപേക്ഷകരിൽ തിരിച്ചടവിനായി വരുമാനം പരിഗണിക്കുന്ന വ്യക്തിയുടെ പ്രായപരിധിയാണ് അടിസ്ഥാനമാക്കേണ്ടത്).

ജാമ്യം കോർപ്പറേഷൻ മുൻസിപ്പൽ പ്രദേശങ്ങളിൽ കുറഞ്ഞത് 3 സെന്റും പഞ്ചായത്തുകളിൽ കുറഞ്ഞത് 5 സെന്റും ഭൂമി ഉണ്ടായിരിക്കണം. കൃഷിഭൂമി ഈടായി വാങ്ങാവുന്നതല്ല.
10 ലക്ഷം രൂപക്കു മുകളിലുള്ള വായ്പകളിൽ നിർബന്ധമായും 4 ചക്ര വാഹന ഗതാഗത സൗകര്യം ഈട് വസ്തുവിലേയ്ക്ക് ഉണ്ടായിരിക്കണം.
വായ്പയുെട സ്വഭാവം ടേം ലോൺ
അർഹത

വ്യക്തികൾ / പാർട്ട്ണർ/പ്രൊപ്രൈറ്റർ/പാർട്ട്ണർഷിപ്പ് സ്ഥാപനം എന്നിവർക്ക്‌

വ്യക്തി ഗതവായ്പകൾ