കെ.ബി. പെൻഷൻ വായ്പ
കേരള ബാങ്കിന്റെ ശാഖകളിൽ പെൻഷൻ അക്കൗണ്ടുളള കേന്ദ്ര/സംസ്ഥാന സർക്കാർ/സഹകരണ സ്ഥാപനങ്ങളിൽ നിന്നും പെൻഷൻ വാങ്ങുന്ന ജീവനക്കാർക്ക് വായ്പ ലഭ്യമാക്കുന്ന പദ്ധതിയാണിത്. പെൻഷൻകാരുടെ ന്യായമായ ഏത് ആവശ്യത്തിനും ഈ വായ്പ അനുവദിക്കുന്നതാണ്. |
|
വായ്പാ പരിധി | പരമാവധി 1 ലക്ഷം രൂപ |
തിരിച്ചടവ് കാലാവധി | പരമാവധി 2 വർഷം (24 തുല്യ മാസത്തവണകൾ) |
വായ്പയുടെ സ്വഭാവം | ടേം ലോൺ |
പ്രായ പരിധി | 70 വയസ് കവിയാൻ പാടില്ല |
അർഹത | കേരള ബാങ്കിന്റെ ശാഖകളിൽ നിന്ന് കുറഞ്ഞത് 10000 രൂപയോ അതിനു മുകളിലോ പെൻഷൻ വാങ്ങുന്നവർ (കേന്ദ്ര/സംസ്ഥാന സർക്കാർ/ സഹകരണ സ്ഥാപനങ്ങളിലെ പെൻഷൻകാർ) |
ജാമ്യം | കേരള ബാങ്കിന്റെ ശാഖകളിൽ നിന്ന് പ്രതിമാസ പെൻഷൻ വാങ്ങുന്ന ഒരു പെൻഷൻകാരന്റെ ജാമ്യം പൂരിപ്പിച്ച അപേക്ഷകൾ പെൻഷൻ അക്കൗണ്ടുളള കേരള ബാങ്ക് ശാഖയിൽ സമർപ്പിക്കേണ്ടതാണ് |