വിവിധ ആവശ്യങ്ങൾക്കായി കേരള ബാങ്കിന്റെ വ്യക്തിഗത വായ്പാ പദ്ധതികൾ

കെ.ബി സഹകരണമിത്ര

പ്രാഥമിക കാർഷിക വായ്പാ സഹകരണ സംഘങ്ങളിലെ സ്ഥിരം ജീവനക്കാരുടെ ന്യായമായ ഏത് ആവശ്യത്തിനും അനുവദിക്കുന്ന വായ്പ

വായ്പാ പരിധി സ്വന്തം ജാമ്യത്തിൽ പരമാവധി 5 ലക്ഷം രൂപ
സ്വന്തം ജാമ്യത്തോടൊപ്പം ഒരു സഹബാധ്യസ്ഥന്റെ ഉറപ്പിൽ പരമാവധി 10 ലക്ഷം രൂപ
വായ്പയുെട സ്വഭാവം ടേം ലോൺ
തിരിച്ചടവ് കാലാവധി പരമാവധി 120 മാസം (10 വർഷം)
അർഹത
  • ലാഭകരമായി പ്രവർത്തിക്കുന്ന സംഘങ്ങളിലെ എല്ലാ സ്ഥിരം ജീവനക്കാർക്കും
  • പ്രൊബേഷൻ പൂർത്തിയാക്കിയിരിക്കണം
  • അപേക്ഷകനും സഹബാധ്യസ്ഥനും കേരളത്തിലെ സ്ഥിര താമസക്കാരൻ ആയിരിക്കണം.
ജാമ്യം
  • 5 ലക്ഷം രൂപ വരെ -സ്വന്തം ജാമ്യത്തോടൊപ്പം ജീവിത പങ്കാളി/മാതാപിതാക്കളുടെ വ്യക്തിപരമായ ഉറപ്പ്
  • 5 ലക്ഷം രൂപക്കുമുകളിൽ - സ്വന്തം ജാമ്യവും സഹപ്രവർത്തകന്റെ ജാമ്യവും ആവശ്യമാണ്. കൂടാതെ ജീവിത പങ്കാളി/മാതാപിതാക്കളുടെ വ്യക്തിപരമായ ഉറപ്പ്
  • വിവാഹിതനാണെങ്കിൽ എല്ലാ വായ്പയ്ക്കും ജീവിതപങ്കാളിയെ ഗ്യാരണ്ടർ ആക്കണം. വിവാഹിതനല്ലെങ്കിൽ മാതാപിതാക്കൾ അല്ലെങ്കിൽ സഹോദരങ്ങൾ ഗ്യാരണ്ടർ ആവണം.
  • അപേക്ഷകന്റെയും സഹബാധ്യസ്ഥന്റെയും ശമ്പള സർട്ടിഫിക്കറ്റ്, മറ്റ് ജാമ്യ വ്യവസ്ഥകൾ ഇവ സംഘം സെക്രട്ടറി/പ്രസിഡന്റിന്റെ ഒപ്പ് സഹിതം ഹാജരാക്കണം.
  • ലോണിന്റെ തിരിച്ചടവ് പൂർത്തിയാക്കുന്നതിന് മതിയായ സേവന കാലാവധി അപേക്ഷകനും ബാധ്യസ്ഥനും ഉണ്ടായിരിക്കണം.
  • അപേക്ഷകന്റെ/സഹബാധ്യസ്ഥന്റെ ശമ്പളത്തിൽ നിന്ന് വായ്പ തവണ ഈടാക്കി നൽകുന്നതിന് സെക്രട്ടറിയെ സംഘം ഭരണസമിതി ചുമതലപ്പെടുത്തേണ്ടതാണ്.

വ്യക്തി ഗതവായ്പകൾ