കെ.ബി. സ്കിൽ ലോൺ
സംസ്ഥാന സർക്കാരിന്റെ കീഴിലുള്ള അഡീഷണൽ സ്‌കിൽ അക്വിസിഷൻ പ്രോഗ്രാമിന്റെ (ASAP‑) വിവിധ നൈപുണ്യ വികസന കോഴ്‌സുകളിലേയ്ക്ക് പ്രവേശനം നേടുന്ന വ്യക്തികൾക്ക് അനുവദിക്കുന്ന വായ്പയാണ് KB സ്‌കിൽ ലോൺ. തൊഴിൽ അധിഷ്ഠിത നൈപുണ്യ വികസനത്തിന്റെ ഭാഗമായി വിദ്യാർത്ഥികൾക്കും പൊതുജനങ്ങൾക്കും പരിശീലനം നൽകുന്നതിന് കേരള സർക്കാരിന്റെ ഉന്നത വിദ്യാഭ്യാസ വകുപ്പ് നടപ്പാക്കുന്ന പദ്ധതിയാണ് (ASAP) |
|
വായ്പാ പരിധി | പരമാവധി 1,00,000 രൂപ |
തിരിച്ചടവ് കാലാവധി | കോഴ്‌സ് കാലാവധി കഴിഞ്ഞ് മൂന്ന് മാസത്തിനകം/ജോലി ലഭിച്ച് (ഏതാണോ ആദ്യം) അന്നു മുതൽ 18 മാസത്തിനുള്ളിൽ (1 1/2 വർഷം) തിരിച്ചടവ് പൂർത്തിയാക്കണം. |
വായ്പാ സ്വഭാവം | ടേം ലോൺ |
അർഹത | സർക്കാർ/അർദ്ധ സർക്കാർ, സ്വകാര്യ സ്ഥാപനങ്ങൾ അസാപ്പുമായി സഹകരിച്ച് നടത്തുന്ന നൈപുണ്യ വികസന കോഴ്‌സുകളിലേക്ക് പ്രവേശനം നേടിയ വ്യക്തികൾ. അസാപ്പ് നടത്തിവരുന്ന നൈപുണ്യ വികസന കോഴ്‌സുകളിലേക്ക് പ്രവേശനം നേടിയ വ്യക്തികൾ |