കെ.ബി. സുവേഗ (വാഹന വായ്പ)
സ്വകാര്യയാത്രാ ഉദ്ദേശ്യങ്ങളോടെ പുതിയതോ, ഉപയോഗിച്ചതോ ആയ ലഘു-മോട്ടോർ വാഹനങ്ങൾ (നാല് ചക്ര വാഹനങ്ങൾ മാത്രം) വാങ്ങുന്നതിനാണ് സുവേഗ വാഹന വായ്പ അനുവദിക്കുന്നത്. | |
വായ്പാ പരിധി | 10 ലക്ഷം രൂപ/വാഹന വിലയുടെ 75% (ഇൻവോയീസ് അനുസരിച്ച്) ഇതിൽ കുറഞ്ഞ തുക ഏതാണോ ആ തുകയാണ് വായ്പയായി അനുവദിക്കുന്നത്. ഉപയോഗിച്ച വാഹനങ്ങൾക്കുള്ള വായ്പാ ലഭ്യത താഴെപറയുന്നതിൽ ഏറ്റവും കുറഞ്ഞ തുക ആയിരിക്കും. അഞ്ച് ലക്ഷം / വാഹന വിലയുടെ 60% (ഒ.ഇ.എം. മാനേജ്ഡ് ഡീലേഴ്‌സ്/ഫ്രാഞ്ചൈസി കണക്കാക്കുന്ന വില പ്രകാരം) |
തിരിച്ചടവ് കാലാവധി | പരമാവധി 5 വർഷം (60 മാസത്തവണകളായി) |
വായ്പയുടെ സ്വഭാവം | ടേം ലോൺ |
പ്രായപരിധി | ഉദ്യോഗസ്ഥരായ അപേക്ഷകൻ / ജാമ്യക്കാരൻ എന്നിവർക്ക് റിട്ടയർമെന്റിന് ഒരു വർഷം മുൻപേ കടബാധ്യതകൾ തീർക്കാൻ തക്കവിധം ബാക്കി സർവീസ് ഉണ്ടായിരിക്കണം. |