കെ.ബി സുവേഗ വാഹന വായ്പ കർഷകർക്ക്
കേരള ബാങ്കിൽ ഭൂമി പണയം വച്ച് വായ്പ എടുത്ത കർഷകർക്ക് സുവേഗ വാഹന വായ്പയ്ക്ക് അർഹത ഉണ്ടാകും. (കൃഷി, അനുബന്ധ പ്രവർത്തനങ്ങളിൽ നിന്ന് സ്ഥിരമായ അധിക വരുമാനം ലഭിക്കുന്നവർ ആയിരിക്കണം). ഇത്തരം വായ്പക്കാർ അവരുടെ തിരിച്ചടവ് ശേഷി കാണിക്കുന്ന വരവ് ചിലവ് കണക്ക് സമർപ്പിക്കേണ്ടതാണ്. ആയത് ശാഖാ മാനേജർ വിലയിരുത്തണം.
കർഷകരുടെ അറ്റ മാസ വരുമാനത്തിന്റെ 30 ഇരട്ടിയോ അല്ലെങ്കിൽ 10 ലക്ഷം രൂപയോ ഏതാണോ കുറവ് അതാണ് വായ്പയായി അനുവദിക്കേണ്ടത് (അറ്റ വരുമാനം എന്നത് മാസ മൊത്ത വരുമാനത്തിന്റെ 70% ആണ്).
ജാമ്കർഷകർക്ക് നിലവിലുള്ള ഈടിന്മേൽ അധിക ബാധ്യത കൂടി ചേർക്കണം (Extension of charges) വസ്തു ജാമ്യത്തിന്മേൽ വായ്പ അനുവദിക്കുമ്പോൾ പാലിക്കേണ്ട എല്ലാ നടപടി ക്രമങ്ങളും കർഷക വാഹന വായ്പയിൽ പിന്തുടരണം.