കെ.ബി. വ്യക്തിഗത വായ്പ (സ്കീം ബി)
സര്ക്കാര് ജീവനക്കാരല്ലാത്ത സ്ഥിര വരുമാനക്കാര്ക്കുള്ള വ്യക്തിഗത വായ്പാ പദ്ധതി (Professionals) (Personal loan scheme for salaried individual other than Government Employees) |
|
വായ്പാപരിധി | പരമാവധി 5 ലക്ഷം രൂപ |
തിരിച്ചടവ് കാലാവധി | പരമാവധി 5 വര്‍ഷം (60 മാസത്തവണകള്‍) |
വായ്പയുടെ സ്വഭാവം | ടേം ലോണ്‍ |
അര്‍ഹത | സ്‌കീം ബി (1) (ടോപ്പ്-അപ്പ്) ബാങ്ക് അംഗീകരിച്ചിട്ടുള്ള പ്രശസ്ത സ്ഥാപനങ്ങളില്‍ സ്ഥിരം ജോലി ചെയ്യുന്നവര്‍ക്ക് തൊഴില്‍ ഉടമയുടെ ഉറപ്പിന്‍മേല്‍ വായ്പ അനുവദിക്കുന്നു. സ്‌കീം ബി (2) (നോണ്‍ ടോപ്പ്-അപ്പ്) കേരള ബാങ്കില്‍ ശമ്പള അക്കൗണ്ട് ഉള്ള സര്‍ക്കാര്‍ ജീവനക്കാരല്ലാത്ത സ്ഥിരം വരുമാനക്കാര്‍ക്ക് ലഭിക്കുന്നു. അക്കൗണ്ട് തുടങ്ങി കുറഞ്ഞത് 6 മാസമെങ്കിലും കഴിഞ്ഞവര്‍ക്കു മാത്രമെ സ്‌കീം ബി (2) വിഭാഗത്തില്‍ അപേക്ഷിക്കാന്‍ സാധിക്കൂ. ഇത്തരം ജീവനക്കാരുടെ ജോലി സംബന്ധമായ സാക്ഷ്യപത്രങ്ങള്‍ അനിവാര്യമാണ് എങ്കിലും ചില ഇളവുകള്‍ അനുവദിക്കുന്നതായിരിക്കും. റിട്ടയര്‍മെന്റ് തീയതിക്ക് ഒരു വര്‍ഷംമുമ്പെങ്കിലും വായ്പാ ഇടപാട് അവസാനിപ്പിക്കേണ്ടതാണ്. |