വിവിധ ആവശ്യങ്ങൾക്കായി കേരള ബാങ്കിന്റെ വ്യക്തിഗത വായ്പാ പദ്ധതികൾ

കെ.ബി. വ്യക്തിഗത വായ്പ (സ്കീം സി)

നിലവിലെ ഉപഭോക്താക്കള്‍ക്കുള്ള വ്യക്തിഗത വായ്പാ പദ്ധതി (Personal loan scheme for the existing customers) കേരള ബാങ്കിൽ നിലവിലുള്ള ഉപഭോക്താക്കള്‍ക്ക് അടിയന്തിരമായി / ന്യായമായി പണം ആവശ്യമുള്ള ഘട്ടങ്ങളില്‍ അനുവദിക്കുന്ന വായ്പയാണിത്. വസ്തു ജാമ്യത്തിൽ നിലവില്‍ വായ്പ എടുത്തിട്ടുള്ളവര്‍ക്കാണ് ഈ വായ്പ ലഭിക്കുന്നത്.

വായ്പാ പരിധി പരമാവധി 5 ലക്ഷം രൂപ
തിരിച്ചടവ് കാലാവധി പരമാവധി 5 വര്‍ഷം (60 മാസത്തവണകള്‍)
വായ്പയുടെ സ്വഭാവം

ടേം ലോണ്‍

അര്‍ഹത വസ്തു ജാമ്യത്തിന്മേല്‍ കേരള ബാങ്കില്‍ നിന്ന് ഏതെങ്കിലും വായ്പ എടുത്തിട്ടുള്ള നിലവിലുള്ള ഉപഭോക്താക്കള്‍ക്ക്.
ജാമ്യം അപേക്ഷകന്റെ പേരില്‍ ബാങ്കില്‍ ജാമ്യം വച്ചിട്ടുള്ള വസ്തുവിന്റെ മേല്‍ അധികമായി ബാധ്യത ചെയ്യണം. (Extension of Charges) ഇതിനായി വസ്തുവിന്റെ പുനര്‍ മൂല്യനിര്‍ണ്ണയം തുടങ്ങിയ നടപടി ക്രമങ്ങള്‍ നിര്‍ബന്ധമാണ്. ജാമ്യവസ്തുവിന് ആവശ്യമായ തോതില്‍ മൂല്യമുണ്ടായിരിക്കണം

വ്യക്തി ഗതവായ്പകൾ