ബാങ്കിംഗ് മേഖലയിൽ വളരെ മുൻപന്തിയിലുള്ളതും ആകർഷകമായ പലിശനിരക്ക് ലഭിക്കുന്നതുമായ സേവിംഗ്സ് അക്കൗണ്ടുകൾ കേരള ബാങ്ക് വാഗ്ദാനം ചെയ്യുന്നു. പ്രതിമാസ പലിശ, ATM ഡെബിറ്റ് കാർഡ് സൗകര്യം, G-Pay ഉൾപ്പെടെ മൊബൈൽ ബാങ്കിംഗ് സേവനങ്ങൾ തുടങ്ങി എല്ലാ സൗകര്യങ്ങളും ലഭിക്കുന്നു.

കെ. ബി. പ്രിവിലേജ്ഡ് സാലറി സേവിംഗ്സ് ബാങ്ക് അക്കൗണ്ട്
കേന്ദ്രസർക്കാർ, സംസ്ഥാന സർക്കാരുകൾ, ബോർഡുകൾ, കോപ്പറേഷനുകൾ, സ്വയംഭരണ സ്ഥാപനങ്ങൾ, മറ്റ് അനുബന്ധ സ്ഥാപനങ്ങൾ എന്നിവിടങ്ങളിലെ ജീവനക്കാർക്കുള്ള പ്രത്യേക ശമ്പളം പാക്കേജിലേക്കുള്ള ഉൽപ്പന്നം

യോഗ്യത മാനദണ്ഡം കേന്ദ്ര/സംസ്ഥാന സർക്കാരുകൾ, ബോർഡുകൾ, കോർപ്പറേഷനുകൾ, സ്വയംഭരണ സ്ഥാപനങ്ങൾ, ധാരണ പത്രമുള്ള മറ്റു സ്ഥാപനങ്ങൾ എന്നിവിടങ്ങളിലെ ജീവനക്കാർ
മറ്റ് ആനുകൂല്യങ്ങൾ വായ്പക്കായി എളുപ്പത്തിലുള്ള പ്രോസസിംഗ് സൗകര്യം (കാർ, ഭവന, വ്യക്തിഗത വായ്പകൾ മുതലായവ) ശമ്പളത്തിന്റെ തത്ക്ഷണ ക്രെഡിറ്റ്, അവസാനം ക്രെഡിറ്റ് ചെയ്ത മൊത്ത ശമ്പളത്തിന്റെ പരമാവധി 85% വരെ OD സൗകര്യം. EMI തിരിച്ചടവ് പരമാവധി 3 മാസം, സൗജന്യ അപകട ഇൻഷുറൻസ് പരിരക്ഷ സഹിതം എടിഎം കാർഡ് പ്രിവിലേജ് സേവനം

സേവിംഗ്സ് ബാങ്ക്