കെ. ബി. കുടുംബം സേവിംഗ്സ് ബാങ്ക് അക്കൗണ്ട് സ്കീം
നിങ്ങളുടെ കുടുംബാംഗങ്ങളുടെ എല്ലാ ബാങ്കിംഗ് ആവശ്യകതകളും ഒരു കുടക്കീഴിൽ നിറവേറ്റുന്നതിനായി രൂപകൽപ്പന ചെയ്ത ഉത്പന്നം
ഇതിനായി എല്ലാ കുടുംബാംഗങ്ങളുടെയും അക്കൗണ്ടുകൾ തുറക്കാനും അവരെ ഒരു ഗ്രൂപ്പായി ലിങ്ക് ചെയ്യാനും, ബാലൻസ് മെയിന്റനൻസ് സൗകര്യം ലഭ്യമാകും. കുടുംബം മൊത്തം നിലനിർത്തുന്ന ബാലൻസിന്റെ അടിസ്ഥാനത്തിൽ സൗജന്യ സൗകര്യങ്ങൾ ലഭ്യമാകും. അങ്ങനെ നിങ്ങളുടെ എല്ലാ കുടുംബങ്ങൾക്കും ഈ സൗകര്യം ലഭ്യമാക്കുന്നതാണ്.
യോഗ്യത മാനദണ്ഡം | ഈ സ്‌കീമന്റെ കീഴിൽ കുറഞ്ഞത് 2 പരമാവധി ആറു കുടുംബാംഗങ്ങൾക്ക് (അക്കൗണ്ടുകൾക്ക്) ഒരു ഗ്രൂപ്പ് രൂപീകരിക്കാം. ബാങ്കിൽ ഒന്നിലധികം എഫ്ബി അക്കൗണ്ടുകളുളള ഇടപാടുകാർക്ക് അവരുടെ എല്ലാ അക്കൗണ്ടുകളും മറ്റു കുടുംബാംഗങ്ങളുടെ അക്കൗണ്ടുകളുമായി ക്ലബ് ചെയ്യാവുന്നതാണ്. മുത്തശ്ശി, മുത്തശ്ശൻ, അച്ഛൻ, അമ്മ, ജീവിതപങ്കാളി, സഹോദരൻ, സഹോദരി, മകൻ. മകൾ എന്നിവർ അടങ്ങുന്നതാണ് കുടുംബാംഗങ്ങൾ. വ്യക്തികളുടെ എസ്ബിയ്ക്കായി കെവൈസി സമർപ്പിക്കേണ്ടതാണ്. |
ഗ്രൂപ്പ് ചെയ്യുന്നതിനുള്ള വ്യവസ്ഥ | ആനുകൂല്യം ലഭിക്കുന്നതിനായി ഗ്രൂപ്പ് മൊത്തത്തിൽ എസ് ബി അക്കൗണ്ടിൽ ത്രൈമാസ ബാലൻസ് ആയി (Average Querterly Balance ARB) ഒരു ലക്ഷം രൂപയോ അല്ലെങ്കിൽ ടേം ഡിപ്പോസിറ്റ് അക്കൗണ്ടുകളിൽ 10 ലക്ഷം രൂപയോ നിലനിർത്തേണ്ടതുണ്ട്. എന്നിരുന്നാലും, ഈ സ്‌കീമിന് കീഴിൽ തുറക്കുകയും ഗ്രൂപ്പ് ചെയ്യുകയും ചെയ്ത പുതിയ അക്കൗണ്ടുകൾക്ക് സംയോജിത എസ് ബി ബാലൻസ് 50,000/- രൂപയായി നിജപ്പെടുത്തിയിട്ടുണ്ട്. ആദ്യദിവസം മുതലേ സൗജന്യസൗകര്യങ്ങൾ ആരംഭിക്കുന്നു. ഗ്രൂപ്പിലെ കുടുംബത്തിലെ ഏതൊരു അംഗത്തിനും (അക്കൗണ്ട്) സൗകര്യങ്ങൾ ലഭ്യമാകും. |
NEFT/RTGS | അൺലിമിറ്റഡ് സൗജന്യം |
സൗജന്യ ഡിമാൻഡ് ഡ്രാഫ്റ്റ്/പേ ഓർഡർ | ഒരു അക്കൗണ്ടിന് പ്രതിമാസം 20,000 രൂപ വരെ സൗജന്യം |
എടിഎം-കം-ഡെബിറ്റ് കാർഡ് | സൗജന്യം, ഇഷ്യുചാർജ്ജ് ഇല്ല |
എടിഎം പിൻവലിക്കൽ | പ്രതിദിനം 25,000 രൂപ വരെ സൗജന്യമാണ് |
ഷോപ്പിംഗ് പരിധി POS | പ്രതിദിനം 25,000 രൂപ വരെ സൗജന്യം |
കബൈൻഡ് പരിധി (ATM + POS) | പ്രതിദിനം 50,000 രൂപ വരെ സൗജന്യം |
ഡെബിറ്റ് കാർഡ് ഉപയോഗിക്കുന്നതിനാൽ അപകട ഇൻഷുറൻസ് കവർ | 2 ലക്ഷം രൂപ (ലഭ്യത അനുസരിച്ച്) |
ഇന്റർനെറ്റ് ബാങ്കിംഗ് (ഫണ്ട് ട്രാൻസ്ഫർ + ബില്ല് പേയ്‌മെന്റുകൾ) | സൗജന്യം |
പാസ്ബുക്ക്/അക്കൗണ്ട് സ്റ്റേറ്റ്‌മെന്റ് | സൗജന്യം |
ഔട്ട്‌സ്റ്റേഷൻ ക്യാഷ് ഡെപ്പോസിറ്റ് ചാർജ്ജുകൾ ഒഴിവാക്കൽ | 50,000 രൂപ വരെ പ്രതിദിനം |
SMS അലേർട്ടുകൾ | സൗജന്യം |