ബാങ്കിംഗ് മേഖലയിൽ വളരെ മുൻപന്തിയിലുള്ളതും ആകർഷകമായ പലിശനിരക്ക് ലഭിക്കുന്നതുമായ സേവിംഗ്സ് അക്കൗണ്ടുകൾ കേരള ബാങ്ക് വാഗ്ദാനം ചെയ്യുന്നു. പ്രതിമാസ പലിശ, ATM ഡെബിറ്റ് കാർഡ് സൗകര്യം, G-Pay ഉൾപ്പെടെ മൊബൈൽ ബാങ്കിംഗ് സേവനങ്ങൾ തുടങ്ങി എല്ലാ സൗകര്യങ്ങളും ലഭിക്കുന്നു.

വിദ്യാനിധി സ്പെഷ്യൽ സേവിംഗ്സ് ബാങ്ക് അക്കൗണ്ട്
12 മുതൽ 16 വയസ്സു വരെ പ്രായമുള്ള കുട്ടികൾക്ക് ആരംഭിക്കാം.

കെ.ബി വിദ്യാനിധി സ്‌പെഷ്യൽ സേവിഗ്‌സ് ബാങ്ക് അക്കൗണ്ട് പ്രത്യേകതകൾ
പലിശ നിരക്ക് 4%
മറ്റ് ആനുകൂല്യങ്ങൾ സൗജന്യ എസ്എംഎസ്
ഡിഡി ചാർജ് സൗജന്യം (പരമാവധി തുക 5000 രൂപ പ്രതിമാസം 30,000 രൂപ പ്രതിവർഷം.
RTGS/NEFT/IMPS (ഔട്ട് വേർഡ്) 50,000 രൂപ വരെ പ്രതിവർഷം സൗജന്യം.
വിദ്യാഭ്യാസ വായ്പയിൽ പ്രത്യേക ആനുകൂല്യമായി സർവീസ് ചാർജ് ഈടാക്കില്ല.
എടിഎം കാർഡ്/മൊബൈൽ ബാങ്കിംഗ് സൗകര്യം സൗജന്യം,
ഫണ്ട് ട്രാൻസ്ഫർ സൗകര്യം,
പാസ് ബുക്ക് സൗജന്യം
അക്കൗണ്ട് അവസാനിപ്പിക്കുന്നതിന് പ്രത്യേകം നിരക്ക് ഈടാക്കില്ല.
  വിദ്യാനിധി അക്കൗണ്ട് ആരംഭിക്കുന്ന വിദ്യാർത്ഥിയുടെ മാതാപിതാക്കൾക്ക് (അമ്മയ്ക്ക് ആദ്യ മുൻഗണന) ബാങ്കിൻറെ പ്രിവിലേജ് അക്കൗണ്ട് ലഭിക്കും.
യോഗ്യത മാനദണ്ഡം 12 മുതൽ 16 വയസ്സു വരെയുള്ള കുട്ടികൾ/ 7 - 10-ാം ക്ലാസിൽ പഠിക്കുന്ന കുട്ടികൾ
നിബന്ധനകൾ ഇടപാടുകൾക്കുള്ള നിയന്ത്രണം
  എടിഎം കാർഡ് ഉപയോഗിച്ച് പണം പിൻവലിക്കൽ/ഷോപ്പിംഗ് പരിധിപ്രതിദിനം 3000 രൂപ കവിയാൻ പാടില്ല; പ്രതിമാസം 15000 രൂപ (പരമാവധി പിൻവലിക്കൽ നാലുമാസം സൗജന്യമാണ്)
ആവശ്യമായ ഡോക്യുമെന്റുകൾ/സ്പെസിഫിക്കേഷൻസ് കെവൈസിക്കുള്ള പകർപ്പുകൾ + ജനന സർട്ടിഫിക്കറ്റ് പകർപ്പുകൾ. വിദ്യാർത്ഥി ഐഡി കാർഡിന്റെ പകർപ്പ് അല്ലെങ്കിൽ വിദ്യാർത്ഥി പഠിക്കുന്ന വിദ്യാലയത്തിലെ അധികാരിയുടെ കത്ത്. ആധാർ അക്കൗണ്ടിലേക്കുള്ള ലിങ്ക്.

കെബി വിദ്യാനിധി സ്പെഷ്യൽ എസ് ബി

വിദ്യാനിധി അക്കൗണ്ട് പ്രിവിലേജ് അക്കൗണ്ട് മാതാവിൻറെ പിതാവിൻറെ രക്ഷകർത്താവിൻറെ പേരിൽ
അധിക ആനുകൂല്യം സൗജന്യ എസ്എംഎസ്
ലോക്കർ വാടകയുടെ 5% റിബേറ്റ്
എടിഎം കാർഡ്/ മൊബൈൽ ബാങ്കിംഗ് സൗകര്യം സൗജന്യം
10 ചെക്ക് ലീഫുകൾ സൗജന്യം പ്രതിവർഷം
പാസ്ബുക്ക് സൗജന്യം
അക്കൗണ്ട് അവസാനിപ്പിക്കുന്നതിന് പ്രത്യേക നിരക്ക് ഈടാക്കില്ല
DBT സൗകര്യം
പ്രത്യേക ആനുകൂല്യങ്ങൾ PMSBY സ്കീം അനുസരിച്ച് അപകടം മരണം/സ്ഥിരമായ വൈകല്യം എന്നിവയ്ക്ക് 2 ലക്ഷം രൂപ വരെയുള്ള ഇൻഷുറൻസ് പരിരക്ഷ. ഭാഗിക വൈകല്യത്തിന് ഒരു ലക്ഷം വരെയുള്ള ഇൻഷുറൻസ് പരിരക്ഷയും
ഒന്നാം വർഷ പ്രീമിയം ബാങ്ക് അടയ്ക്കും
അക്കൗണ്ടിൽ 2 വർഷം തൃപ്തികരമായ ഇടപാട് നടത്തുന്നവർക്ക് 2000 രൂപ വരെ താൽക്കാലിക OD (TOD) (നിബന്ധനകൾക്ക് വിധേയമായി) അനുവദിക്കും. (നല്ല ഇടപാടുകൾ ഉള്ളവർക്ക് 10,000 രൂപ വരെ TOD വർദ്ധിപ്പിക്കാം)

സേവിംഗ്സ് ബാങ്ക്