കെ.ബി. ടാക്സ് സേവർ ഡിപ്പോസിറ്റ്
നികുതി ലാഭിക്കുവാനുള്ള ഉൽപ്പന്നം
ടാക്സ് സേവർ ഫിക്സഡ് ഡിപ്പോസിറ്റ് അക്കൗണ്ട് | പ്രത്യേകതകൾ |
പലിശ കണക്കാക്കൽ | പലിശ ത്രൈമാസികമായി കൂട്ടിച്ചേർക്കുകയും കാലാവധി പൂർത്തിയാകുമ്പോൾ നൽകുകയും ചെയ്യുന്നു. |
നിക്ഷേപ തുക | കുറഞ്ഞത് 1000 രൂപ പരമാവധി പരിധിയില്ല |
അടിസ്ഥാനം ഫിക്സഡ് ഡിപ്പോസിറ്റ് സൗകര്യം | ബാധകം |
യോഗ്യത മാനദണ്ഡം | എല്ലാ വ്യക്തികളും, പാൻ കാർഡ് ഉള്ളവരും കെവൈസി പാലിക്കുന്നവരും ഈ ഉൽപ്പന്നത്തിൽ നിക്ഷേപിക്കാൻ യോഗ്യരാണ്. സ്ഥാപനങ്ങൾ, കമ്പനികൾ, ട്രസ്റ്റ്, സൊസൈറ്റികൾ, ക്ലബ്ബുകൾ, സ്ഥാപനങ്ങൾ, കോർപ്പറേറ്റ് മുതലായവർക്ക് ഈ ഉൽപ്പന്നത്തിൽ നിക്ഷേപിക്കാൻ അനുവാദമില്ല. |
ആനുകൂല്യം | ആദായ നികുതി നിയമം 1961ലെ സെക്ഷൻ 80c പ്രകാരമുള്ള നികുതി ആനുകൂല്യങ്ങൾ |
മറ്റുള്ളവ | ഒരു വർഷം പരമാവധി നിക്ഷേപ തുക 1,50000 രൂപ കുറഞ്ഞത് 1000/- രൂപയോ അതിൻറെ ഗുണിതങ്ങളോ നിക്ഷേപ കാലാവധി 5 വർഷം മാത്രം ഡിപ്പോസിറ്റ് തീയതി മുതൽ 5 വർഷം ആകുന്നതിനുമുമ്പ് പ്രീമെച്യുർ ക്ലോസിങ് ഇല്ല. (ലോഗിൻ പീരിയഡ്) ലോൺ സൗകര്യം ഇല്ല. ജോയിൻറ് ഹോൾഡർ തരത്തിലുള്ള നിക്ഷേപത്തിന്റെ കാര്യത്തിൽ സെക്ഷൻ 80c പ്രകാരമുള്ള വരുമാനത്തിൽ നിന്നുള്ള കിഴിവ് നിക്ഷേപത്തിന്റെ ആദ്യ ഉടമയ്ക്ക് മാത്രമേ ലഭ്യമാകൂ. പലിശയ്ക്ക് നികുതി ബാധ്യതയുണ്ട് |